NRI
ഹൂസ്റ്റൺ: മലയാള സാഹിത്യ ചരിത്രകാരനും പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ. സംസ്കാരം പിന്നീട്.
അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം ഒക്കെയായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
നിലവിൽ ജോർജ് മണ്ണിക്കരോട്ട് മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് കൂടിയാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റായിട്ടും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മറ്റ് മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും അതുപോലെ കേരള ലിറ്റററി ഫോം യുഎസ്എ പ്രവർത്തകരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
NRI
ഡാളസ്: എപ്പിസ്കോപ്പൽ സഭയുടെ മുൻ ബിഷപ്പും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച് അംഗവുമായ ബിഷപ് സിമ്മി മാത്യൂസ് (കോപ്പേൽ) അന്തരിച്ചു.
പത്തനംതിട്ട തോന്നിമല തന്നിമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ലീലമ്മ. മക്കൾ: റെജീന, വെസ്ലി, ക്രിസ്റ്റീന.
ശാന്തമായ പെരുമാറ്റത്തിലൂടെയും കാരുണ്യം നിറഞ്ഞ ഹൃദയത്തിലൂടെയും അനേകരുടെ ജീവിതങ്ങളെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ബിഷപ് സിമ്മി മാത്യൂസ്
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയുടെ വളർച്ചയിൽ ബിഷപ് സിമ്മി മാത്യൂസ് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വരുംതലമുറകൾക്ക് എന്നും അനുഗ്രഹമായി നിലകൊള്ളുന്ന ഒരു വലിയ പാരമ്പര്യമാണ് അദ്ദേഹം അവശേഷിപ്പിച്ചു കടന്നുപോകുന്നത്.
സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
NRI
ഹരിപ്പാട്: കരുവാറ്റ പ്ലാങ്കിഴിൽ പരേതനായ വർഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ സിബിച്ചൻ വർഗീസ് (54) യുഎസ്എയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11 ന് കരുവാറ്റ സെന്റ് ജോസഫ് പള്ളിയിൽ.
ഭാര്യ: ആനി പി. ചാക്കോ (യുഎസ്എ). മക്കൾ: ട്രീസ എസ്. വർഗീസ് (യുഎസ്എ), ടെവിൻ എസ്. വർഗീസ് (യുഎസ്എ). സഹോദരങ്ങൾ: തങ്കമ്മ ബാബു, കുഞ്ഞുമോൾ കുര്യൻ, പി. വി.ജോസഫ് , ആനി ജോയി, എൽസമ്മ ആന്റപ്പൻ.
NRI
ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം.സി. ഏലിയാസിന്റെ (ഈരയിൽ അപ്പച്ചൻ) മകളും പെൻസൽവേനിയ ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി - 67) അന്തരിച്ചു.
ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്. ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്. മക്കൾ: തബീഥ, ജെർമി.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും.
തുടർന്ന് ഉച്ചയ്ക്ക് 12:30 ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കുന്നതാണ്.
NRI
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
NRI
ന്യൂയോർക്ക്: കൂരോപ്പട മനയിൽ ട്രെയിഡേഴ്സ് ഉടമ കൊച്ചുത്രേസ്യ (67) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10.30ന് ന്യൂയോർക്കിൽ.
പരേത വായ്പ്പൂർ കരത്തോട്ടം കുടുംബാംഗമാണ്. ഭർത്താവ്: ആഗസ്തി ഫിലിപ്പ്. മക്കൾ: ജോബിൻ, ജോവിസ്. മരുമക്കൾ: നിഷ, ഡോ. ജില്ലൻ.
NRI
മിസിസാഗ (ടൊറോന്റോ): കോട്ടയം കൊച്ചു പുരയ്ക്കൽ രാജീവ് വി നായർ (62) മിസിസാഗയിൽ അന്തരിച്ചു. ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ.
മകൻ: രോഹിത്. മരുമകൾ: രുചി. സഹോദരങ്ങൾ: സേതു ലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ,സജീവ് നായർ സിന്ധു.
ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ എട്ട് വരെ മിസിസാഗയിലുള്ള സെന്റ് ജോൺസ് ഡിക്സി സെമിത്തേരി & ക്രിമിറ്റോറിയം - St. John's Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5) -ൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ഞായറാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിക്കും.
NRI
ഡാളസ്: കാരകം പൊയ്കയിൽ എം. മാമ്മൻ (ബാബു, 65) ടെക്സസിലെ പ്ലാനോയിൽ അന്തരിച്ചു. പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകനാണ്.
ഭാര്യ അൽവീന. പൊതുദർശനവും ശുശ്രൂഷകളും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം നാല് വരെ പിലർ ഫ്ലൂണറൽ ഹോമിൽ (650 W Avenue D Garland, TX 75040) നടക്കും.
തുടർന്ന് സംസ്കാരം ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) നടക്കും.
NRI
അറ്റ്ലാന്റാ: റോസമ്മ ദേത്തോസ് (85) അറ്റ്ലാന്റയിൽ അന്തരിച്ചു. അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലി മുൻ പാസ്റ്റർ പരേതനായ ദേത്തോസ് ചെറിയാനാണ് ഭർത്താവ്.
കാഞ്ഞിരപ്പള്ളി മേച്ചേരിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് അറ്റ്ലാന്റയിൽ നടക്കും.
മക്കൾ: പരേതനായ ചെറിയാൻ ദേത്തോസ് (ജോ), വർഗീസ് ദേത്തോസ് (ജെൻ). മരുമക്കൾ: ഷീബ, ജെമിനി.
NRI
ഡാളസ്: മെസ്ക്വിറ്റിൽ താമസിക്കുന്ന പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയാണ് ഭർത്താവ്.
നീണ്ട കാലമായി ഡാളസിലെ സാമൂഹിക - സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷന്റെ അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്.
മീന സത്യന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി പ്രസിഡന്റ് എബ്രഹാം അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്. സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182.
വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹം പങ്കുചേരുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 972 271 2222.
വാർത്ത: പി.പി. ചെറിയാൻ
NRI
ഫ്ലോറിഡ: മാധ്യമ ലോകത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന സിഎൻഎൻ സ്ഥാപകൻ ടെഡ് ടേണർ (87) അന്തരിച്ചു. ബുധനാഴ്ച ഫ്ലോറിഡയിലെ ലാമോണ്ടിലുള്ള വസതിയിലായിരുന്നു അന്ത്യം.
2018 മുതൽ "ലൂയി ബോഡി ഡിമെൻഷ്യ' എന്ന രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മാധ്യമരംഗത്തെ അതികായനായ ടേണറുടെ വിയോഗവാർത്ത അദ്ദേഹത്തിന്റെ കുടുംബമാണ് പുറത്തുവിട്ടത്.
1980-ൽ അറ്റ്ലാന്റയിൽ നിന്ന് സിഎൻഎൻ ആരംഭിച്ചതോടെയാണ് വാർത്താ സംപ്രേക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ലോകത്താദ്യമായി 24 മണിക്കൂറും വാർത്തകൾ നൽകുന്ന ചാനൽ എന്ന ആശയം ടേണറുടേതായിരുന്നു.
വാർത്തകൾ സംഭവിക്കുമ്പോൾ തന്നെ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ പിന്നീട് മാതൃകയാക്കി. സിഎൻഎന്നിന് പുറമെ, കാർട്ടൂൺ നെറ്റ്വർക്ക്, ടേണർ ക്ലാസിക് മൂവീസ് തുടങ്ങിയ പ്രമുഖ ചാനലുകളുടെയും സ്ഥാപകനായിരുന്നു അദ്ദേഹം.
അറ്റ്ലാന്റാ ബ്രേവ്സ് (ബേസ്ബോൾ), അറ്റ്ലാന്റാ ഹോക്സ് (ബാസ്കറ്റ്ബോൾ) എന്നീ ടീമുകളുടെ ഉടമസ്ഥനായിരുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പ്രവർത്തനങ്ങൾക്കായി 100 കോടി ഡോളർ വാഗ്ദാനം ചെയ്തുകൊണ്ട് വലിയൊരു മാതൃക അദ്ദേഹം സൃഷ്ടിച്ചു.
1938-ൽ സിൻസിനാറ്റിയിൽ ജനിച്ച ടേണർ, പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ പരസ്യ ബിസിനസ് ഏറ്റെടുത്തുകൊണ്ടാണ് കരിയർ ആരംഭിച്ചത്. പിന്നീട് സാറ്റലൈറ്റ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രാദേശിക ചാനലുകളെ ദേശീയ തലത്തിലേക്ക് ഉയർത്തി.
മാധ്യമപ്രവർത്തനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം വലിയ പ്രാധാന്യം നൽകിയിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമകളിൽ ഒരാളായിരുന്നു ടേണർ.
പ്രശസ്ത നടി ജെയ്ൻ ഫോണ്ട ഉൾപ്പെടെ മൂന്ന് തവണ വിവാഹിതനായിട്ടുണ്ട്. അഞ്ച് മക്കളുണ്ട്.
ടേണറുടെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
NRI
ഹൂസ്റ്റൺ: ചെങ്ങന്നൂർ ചെറിയനാട് പടിഞ്ഞാറെ നാക്കോലക്കൽ വീട്ടിൽ പരേതനായ നക്കോലക്കൽ ചാക്കോ വർഗീസിന്റെയും സൂസൻ വർഗീസിന്റെയും മകനായ രഞ്ജൻ വർഗീസ് (53) അന്തരിച്ചു. ഭാര്യ ബിൻസി വർഗീസ്.
മെമ്മോറിയൽ സർവീസ് ഞായറാഴ്ച വെെകുന്നേരം 5.30 മുതൽ 8.30 വരെ, ഹോം ഗോയിംഗ് സർവീസ് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 11 മണി വരെ.
വിലാസം: Christian Assembly of Houston, 11120 South Post Oak Rd, Houston, TX- 77035. Live stream : youtube.com/watch?v=gHmCwvys8-c.
NRI
ഒക്ലഹോമ: പ്രവാസി മലയാളി സമൂഹത്തിലെ ശ്രദ്ധേയ അംഗവും പരിചയസമ്പന്ന നഴ്സുമായിരുന്ന ലക്ഷ്മിക്കുട്ടി നായർ ഒക്ലഹോമയിൽ അന്തരിച്ചു. സമൂഹത്തിനും ആരോഗ്യരംഗത്തിനും നൽകിയ ദീർഘകാല സേവനങ്ങൾ കൊണ്ടു ശ്രദ്ധേയയായിരുന്ന ലക്ഷ്മിക്കുട്ടിയുടെ മരണം അമേരിക്കയിലെ മലയാളിസമൂഹത്തെ ഏറെ ദുഖത്തിലാഴ്ത്തി
ഇന്ത്യയിൽ ജനിച്ച് വിദ്യാഭ്യാസം നേടിയ ലക്ഷ്മിക്കുട്ടി നായർ, ബംഗളൂരിലെ നഴ്സിംഗ് കോളജിൽ നിന്ന് പ്രഫഷണൽ പരിശീലനം പൂർത്തിയാക്കി. തുടർന്ന് ബംഗളൂരിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ഏകദേശം ഏഴ് വർഷത്തോളം സേവനമനുഷ്ഠിച്ചു.
1975ൽ അമേരിക്കയിലേക്ക് കുടിയേറിയ അവർ, ഒക്ലഹോമയിലെ സെന്റ് ആന്റണി ഹോസ്പിറ്റലിൽ രണ്ട് വർഷം ജോലി ചെയ്ത ശേഷം ഇന്റഗ്രിസ് ഹെൽത്ത് സെന്ററിൽ സ്ഥിരമായി ചേർന്നു. ഇന്റഗ്രിസ് ഹെൽത്ത് സെന്ററിൽ രജിസ്റ്റർഡ് നഴ്സായി 35 വർഷത്തോളം സമർപ്പിത സേവനം അനുഷ്ഠിച്ച അവർ, രോഗികളോടുള്ള കരുണയും വൈദഗ്ധ്യവും കൊണ്ട് ആരോഗ്യരംഗത്ത് ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.
ദീർഘകാല സേവനത്തിനിടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അവർ നേടി. ഭർത്താവ്: കൃഷ്ണദാസൻ നായർ. മക്കൾ: സുജിത്ത്, ദീപ, പ്രശാന്ത്. മരുമക്കൾ: ഫാത്തിമ, ഷാനൻ.
ലക്ഷ്മിക്കുട്ടിയുടെ വിയോഗത്തിൽ ഒക്കലഹോമ ഹിന്ദു മൈത്രി അനുശോചനം അറിയിച്ചു. സംസ്കാരം ശനിയാഴ്ച നടക്കും (മേയ് രണ്ട്). പൊതുദർശനം രാവിലെ ഒമ്പത് മുതൽ 3.30 വരെ റെസ്റ്റ്ഹാവൻ ഫ്യൂണറൽ ഹോമിൽ, 500 ടണ 104വേ ടേ, ഒക്ലഹോമ സിറ്റിയിൽ.
NRI
ഡാളസ്: അനിക്കാട് ഈസ്റ്റ് കുന്നേൽമുറിയിൽ സെബാസ്റ്റ്യൻ കെ. തോമസ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ചങ്ങനാശേരി മണമേൽ കുടുംബാംഗമായ റോസമ്മ സെബാസ്റ്റ്യനാണ് പരേതന്റെ ഭാര്യ. മക്കൾ: സുരേഷ് സെബാസ്റ്റ്യൻ, റോസ് ആന്റണി, സുജ തോമസ്, സിസ്റ്റർ ബെറ്റ്സി കുന്നേൽമുറിയിൽ, സീമ സെബാസ്റ്റ്യൻ, സുഭാഷ് സെബാസ്റ്റ്യൻ, സുനിൽ സെബാസ്റ്റ്യൻ. മരുമക്കൾ: സീമ, തോമസ് വർക്കി, ആന്റണി ജോസഫ്, ക്രിസ്റ്റി ജോസഫ്, രമ്യ, റിതു.
പരേതനായ ജോൺ തോമസ്, തോമസ് തോമസ് (ഫ്ലോറിഡ), ആലി ജെയിംസ് (ന്യൂജഴ്സി), മേരി ദോസ് (വിർജീനിയ), പരേതനായ ജോസഫ് തോമസ്, ചിന്നമ്മ ജോസഫ് (ന്യൂയോർക്ക്), ട്രേസി ദേവസ്യാ (ടെക്സസ്), പരേതനായ ജോർജ് ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്ക്: ബെന്നി ജോൺ ഡാളസ് - 214 517 6775.
NRI
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഹിന്ദി വിഭാഗം മേധാവി മാക്കാംകുന്ന് ഗ്രീൻ ഹൗസിൽ പ്രഫ. റ്റി.റ്റി. ഡാനിയൽ (86) അന്തരിച്ചു. ഫിലാഡൽഫിയ മാർത്തോമ്മാ സഭാംഗവും അമേരിക്കയിലെ കൺവൻഷൻ പ്രാസംഗീകനുമായ ഡോ. വിനു ജോൺ ഡാനിയേലിന്റെ പിതാവാണ്.
ഭാര്യ: ശോശാമ്മ ഉമ്മൻ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. വിനോ ജോൺ ഡാനിയൽ (യുഎസ്എ), വിനിത ആനി ഏബ്രഹാം (ഓസ്ട്രേലിയ). മരുമക്കൾ: ഡോ. ആഷ്ലി ഡാനിയേൽ, ഏബ്രഹാം കോശി കാഞ്ഞിക്കൽ.
സംസ്കാരം ശനിയാഴ്ച മൂന്നിനു മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ. പരേതൻ ദീർഘകാലം ഓർത്തഡോക്സ് സഭയുടെ സുവിശേഷ പ്രസംഗകനും മദ്യവർജന സമിതിയുടെ നേതൃ പ്രവർത്തകനുമായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: വിനു ജോൺ ഡാനിയേൽ (ഡിട്രോയിറ്റ്) -1 267 644 6004.
NRI
മക്ക: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ തളിപ്പറമ്പ് തുവ്വേക്കാട് സ്വദേശി കെ.ബി. മുഹമ്മദിന്റെ (മമ്മുക്ക) മൃതദ്ദേഹം മക്കയിൽ കബറടക്കി. മകന്റെ നികാഹ് കഴിഞ്ഞു ഈ അടുത്താണ് അദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
ശാരീരിക അസ്വസ്ഥത കാരണം ത്വാഇഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ലുക്കീമിയ സ്ഥിരീകരിച്ചതിനെ തുടർന്നു തുടർചികിത്സയ്ക്ക് വേണ്ടി മക്ക കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുവന്നു.
അവടെ വച്ചാണ് മരണം സംഭവിച്ചത്. ത്വാഇഫിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഎഫ്) ഷറഫിയ യൂണിറ്റ് പ്രസിഡന്റായി സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്നു.
NRI
ബെർലിൻ: മലയാളി വൈദികൻ ജർമനിയിൽ ട്രെയിനപകടത്തിൽ മരിച്ചു. ഷോൺസ്റ്റാട്ട് സന്യാസ സഭാംഗം ഫാ. ജിജു കിലക്കൻ (47) ആണു മരിച്ചത്.
ആദ്യം ജർമനിയിലായിരുന്ന ഫാ. ജിജു ഒരു വർഷം മുമ്പ് തിരിച്ചുവന്നിട്ട് ഈസ്റ്റർ കഴിഞ്ഞാണു തിരികെ പോയത്.
അയ്യമ്പുഴ കൊല്ലക്കോട് കിലുക്കൻ പരേതനായ ജോസ് - മേരി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബിജി, സിസ്റ്റർ ബിന്ദു, ബിജു.
NRI
മക്ക: രോഗ ബാധിതനായി മക്കയിലെ കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ തളിപ്പറമ്പ് തുവ്വേങ്ങാട് സ്വദേശി കെ. ബി മുഹമ്മദ് (മമ്മു) അന്തരിച്ചു.
മകന്റെ വിവാഹം കഴിഞ്ഞു നാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് ജോലി സ്ഥലത്ത് എത്തിയത്. തളർച്ച കാരണം ആദ്യം താഇഫ് ആശുപത്രിയിലും പിന്നീട് മക്കയിലേക്കും കൊണ്ടു പോയി.
ഒമ്പതു ദിവസങ്ങൾ മക്കയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ ഫാത്തിമ. ഒരു പെൺകുട്ടിയും നാലു ആണ്‍മക്കളുമാണ്. ഭാര്യ സഹോദരൻ ജാഫർ മദനി അദ്ദേഹത്തോടൊപ്പം മക്കയിൽ ഉണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാസ മക്കയിൽ മറവ് ചെയ്യുമെന്ന് ഐസിഎഫ് വെൽഫയർ ടീം അറിയിച്ചു.
NRI
ആലക്കോട്: നെല്ലിപ്പാറ പെരികലത്താംകുഴി പി.ടി. തോമസ് (ജോസ് 73) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നെല്ലിപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ. ഭാര്യ അന്നമ്മ (മോളി) നടൂപറമ്പിൽ കുടുംബാംഗം.
മക്കൾ ജിനു പി. തോമസ് (ഡെപ്യൂട്ടി ജനറൽ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് ബംഗളൂരു), ജിനീഷ് തോമസ് (എംഒഎച്ച് സലാല ഒമാൻ), ജിൻസ് തോമസ് (ഫിനാൻസ് മാനേജർ വില്യംസ് ലീ എറണാകുളം).
മരുമക്കൾ: ടി.പി. പ്രിയ (കാനഡ), മഞ്ജു തോമസ് (ഒമാൻ), പി.കെ. പ്രവീണ (എച്ച്ഡിഎഫ്സി ബാങ്ക് തളിപ്പറമ്പ്).
NRI
ബെഡ്ഫോര്‍ഡ്: ഡോ. ജോയ് മാതേക്കന്‍ (82) ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഡില്‍ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ബെഡ്ഫോര്‍ഡില്‍.
എറണാകുളം ലിസി ആശുപത്രി, കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രി, കോതമംഗലം ധര്‍മഗിരി ആശുപത്രി എന്നിവിടങ്ങളില്‍ യൂറോളജി സര്‍ജനായിരുന്നു.
ഭാര്യ: ആനി ജോയ് അങ്കമാലി മുണ്ടാടന്‍ കുടുംബാംഗം. മക്കള്‍ ഡോ. ഷോണ്‍ മാതേക്കന്‍, ഷീന മാതേക്കന്‍, ഡോ. ശിവോണ്‍ മാതേക്കന്‍. മരുമക്കള്‍: ആലീസ് കര്ടിസ്റൂസ്, റയന്‍ മോനിഹാന്‍, ഡോ. ഡേവിസ് പാറക്ക.
NRI
ന്യൂയോർക്ക്: ലോംഗ് ഐലൻഡിൽ വളരെക്കാലമായി താമസിക്കുന്നതും ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യവുമായ സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക മകൻ സമീർ സഹൃദയൻ (35) അന്തരിച്ചു.
പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മുതൽ എട്ട് വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (2175 Jericho Tpke, New Hyde Park , NY 11044). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 മുതൽ എട്ട് വരെയും ശേഷം 12ന് ക്രിമിനേഷൻ ലോംഗ് ഐലൻഡ് സെമിത്തേരിയിൽ (91 Eads St. West Babylon, NY 11704).
മാവേലിക്കരയിലെ കലക്കാട് കുടുംബാംഗമാണ്. ന്യൂയോർക്കിലെ ശ്രീനാരായണ അസോസിയേഷന്റെ പ്രസിഡന്റായും ട്രസ്റ്റീ ചെയറായും നിരവധി തവണ കമ്മിറ്റി മെമ്പറയായും കെഎച്ച്എൻഎയുടെ കമ്മിറ്റി മെമ്പറും ഇപ്പോഴത്തെ ഓഡിറ്ററായും പ്രവർത്തിക്കുന്ന സഹൃദയൻ പണിക്കർ മഹിമയിലും എൻബിഎയിലും മലയാളി സമൂഹത്തിലും നിറസാന്നിധ്യമാണ്.
ന്യൂയോർക്കിലെ ശ്രീനാരായണാ അസോസിയേഷൻ, മഹിമ, എൻബിഎ, ഫൊക്കാന തുടങ്ങി നിരവധി സംഘടനകൾ സമീറിന്റെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി.
NRI
ഡാളസ്: പ്രശസ്ത മിമിക്രി കലാക്കാരനും വെബ് സീരിയസ് താരവുമായിരുന്ന ശരത് ഉണ്ണിത്താൻ (ഗുണ്ടാ ബിനു) അമേരിക്കയിലെ അറ്റ്ലാന്റയിൽ അന്തരിച്ചു.
നിറയെ തമാശകളും ചിരിയുമായി കലാരംഗത്തു നിറഞ്ഞ നിന്ന പ്രിയ സുഹൃത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഡാളസിലെ സുഹൃത്തുക്കൾ.
ഡാളസിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ യൂത്ത് ഓഫ് ഡാളസ്, ഡാളസ് മച്ചാൻസ് എന്നീ കലാ സംഘ പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.
ദേശാഭിമാനിയുടെ വേദികളിൽ മിമിക്രി അവതരിപ്പിച്ച് തുടങ്ങി പ്രഫഷണൽ രംഗത്തുവരുകയും പിന്നീട് സജീവ കലാപ്രവർത്തകനായി മാറി.
അമേരിക്കയിലേക്ക് തൊഴിലിനായി പോകുകയും അവിടെയും കോമഡിക്ക് തന്റേതായ ഇടം കണ്ടെത്തി സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിച്ചുവരുകയായിരുന്നു.
പ്രിയപ്പെട്ടവന്റെ വേർപാട് വളരെ ദുഃഖം നൽകുന്നതാണന്നു കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം പറഞ്ഞു.
NRI
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ഭാര്യ ഇന്ദിര കവിരാജൻ അന്തരിച്ചു. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.
മക്കൾ: സതീഷ്, ഡോ. ഹരീഷ് സുമ. സഹോദരങ്ങൾ: വിജയൻ മേനോൻ (താര ആർട്സ്), സുകു (ഹൂസ്റ്റൺ).
സംസ്കാരം പിന്നീട്.
NRI
ബെർമിംഗ്ഹാം: ഏന്തയാർ പടിഞ്ഞാറെ പീടികയിൽ (നരിക്കുഴി) പരേതരായ ജോസഫ് - മറിയാമ്മ ദന്പതികളുടെ മകനും ബെർമിംഗ്ഹാം അതിരൂപതാംഗവുമായ ഫാ. ജോസഫ് നരിക്കുഴി (86) ബെർമിംഗ്ഹാമിൽ അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച 9.30ന് ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രവാസിയും സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക മുൻ ഇടവക അംഗവും മുൻ ഇടവക സെക്രട്ടറിയുമായിരുന്ന റാന്നി പൂവൻമല കുരുടമണ്ണിൽ - കുരുമ്പേൽ അലുങ്കൽ ബോണി കെ. എബ്രഹാം അന്തരിച്ചു.
മൂന്ന് വർഷം മുൻപാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്. കുവൈറ്റിലെ വിവിധ സാംസ്കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു.
സംസ്കാരം പിന്നീട്. ബോണി കെ. ഏബ്രഹാമിന്റെ നിര്യാണത്തിൽ കുവൈറ്റ് ഇടവക അനുശോചനം രേഖപ്പെടുത്തി.
NRI
ഇന്ത്യാന: സതേൺ ഏഷ്യ ബൈബിൾ കോളജ് മുൻ പ്രിൻസിപ്പളും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ ഡോ. എ.സി. ജോർജ് (90) അന്തരിച്ചു. അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തുള്ള ഇവാൻസ് വില്ലിൽ വച്ചായിരുന്നു അന്ത്യം.
ദശകങ്ങളോളം ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ഡാളസ് സയോൺ എജി ചർച്ചിന്റെ നേതൃത്വത്തിൽ പിന്നീട് ഡാളസിൽ വച്ച് നടത്തുന്നതാണ്.
NRI
ഒക്ലഹോമ: കോട്ടയം മീനടം ഇടശേരിൽ ജോസി മാത്യു (57) ഒക്ലഹോമയിൽ അന്തരിച്ചു. ഭർത്താവ്: മാത്യു ജെയിംസ്. മക്കൾ: ജാനിസ് മാത്യു, ജെയ്സ് മാത്യു.
വെള്ളിയാഴ്ച വെെകുന്നേരം നാല് മുതൽ എട്ട് വരെ ബുക്കാനൻ സംസ്കാര കേന്ദ്രത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ പ്രൈസ് ടാബർണാക്കിൾ ചർച്ചിൽ.
NRI
ഹൂസ്റ്റൺ: പൂവത്തൂർ മണ്ണാകുന്നിൽ ഏറന്നൂർ കുടുംബാംഗം പരേതനായ എ.ഇ. തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകൻ ബിനു തോമസ് (54) ഹൂസ്റ്റണിൽ അന്തരിച്ചു.
കുടുംബമായി 2006ൽ ഫ്ലോറിഡയിൽ ഒർലൻഡയിൽ എത്തിയ ബിനു 2008ൽ ഡാളസിലേക്കു താമസം മാറ്റുകയും 2017 മുതൽ ഹൂസ്റ്റണിൽ താമസിച്ചു വരുകയുമായിരുന്നു.
ഭാര്യ ഷൈനി തോമസ് (നഴ്സ് പ്രാക്റ്റീഷ്യനർ, ഹൂസ്റ്റൺ മെതഡിസ്റ്റ് ഹോസ്പിറ്റൽ, ഷുഗർലാൻഡ്) വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ് (മാതാപിതാക്കൾ സി.സി. ജോർജ് - മേരി ജോർജ്, ഭിലായ്). മക്കൾ: നെവിൻ ബിനു, കെവിൻ ബിനു. സഹോദരങ്ങൾ: ശുഭ തോമസ് (ദോഹ), സുനിൽ തോമസ് (ദുബായി).
പൊതുദർശനവും സംസ്കാരശുശ്രൂഷകളും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 1.30 വരെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഹൂസ്റ്റണിൽ (16520, Chimney Rock Rd, Houston, TX 77053).
തുടർന്ന് സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് പാർക്ക് (1310 North Main Street, Pearland) സെമിത്തേരിയിൽ. സിഎസ്ഐ സഭയുടെ സജീവ അംഗമായിരുന്ന പരേതൻ, ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ഇടവകയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരുകയായിരുന്നു.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ ) സജീവ പ്രവർത്തകനായിരുന്നു.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്:https://www.youtube.com/live/_6SEfqA03DU.
കൂടുതൽ വിവരങ്ങൾക്ക് - ജിജു കുളങ്ങര: 281 709 5433.
NRI
വാൻകൂവർ: സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം സാംജി ജോൺ (66) വാൻകൂവറിൽ(കാനഡ) അന്തരിച്ചു. സാംജി ജോൺ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സൺഡേ സ്കൂൾ സെക്രട്ടറിയായി (2026-2029) തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാർത്തോമ്മാ സഭയുടെയും സൺഡേ സ്കൂൾ മിനിസ്ട്രിയുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. സഭയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്.
വെസ്റ്റേൺ കാനഡ സെന്റർ സൺഡേ സ്കൂൾ സെക്രട്ടറി (2023-2026), സെന്റ് തോമസ് മാർത്തോമ്മാ സൺഡേ സ്കൂൾ സൂപ്രണ്ട് (വാൻകൂവർ), നിലവിൽ 11, 12 ക്ലാസ്സുകളിലെ വിദ്യാർഥികളെ പഠിപ്പിച്ചു വരികയായിരുന്നു.
ഭാര്യ: ഷെർലി സാംജി. മക്കൾ: ശിൽപ സാംജി (വാൻകൂവർ), ഷാരോൺ സാംജി (സിഡ്നി). സംസ്കാരം പിന്നീട്.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ ബംഗാൾ ടൈഗർ റസ്റ്ററന്റിന്റെ ഉടമയുമായിരുന്ന സിംസൺ മാത്യു കളത്തറ (85) അന്തരിച്ചു.
ദശാബ്ദങ്ങളോളം റസ്റ്റോറന്റ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണസംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. വെെക്കം ചെമ്പ് സ്വദേശിയായ അദ്ദേഹം നടൻ മമ്മൂട്ടിയുടെ അയൽക്കാരനായിരുന്നു.
മമ്മൂട്ടി ന്യൂയോർക്കിൽ വരുമ്പോൾ താമസിക്കുന്നത് അദ്ദേഹത്തിന്റെ വസതിയിലായിരുന്നു. സഹോദരൻ അറ്റോർണി സ്റ്റാൻലി കളത്തറ ന്യൂയോർക് സിറ്റി കൗൺസിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
വെസ്റ്റ്ചെസ്റ്റർ - റോക്ലാൻഡ് മേഖലയിലെ ന്യൂയോർക്ക് റസ്റ്റോറന്റ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. നാല് പതിറ്റാണ്ട് കാലം തന്റെ സ്വന്തം റസ്റ്ററന്റിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ട് ആയിരക്കണക്കിന് ഉപഭോക്താക്കളുടെ ആദരവും സ്നേഹവും നേടിയ സംരംഭകനായിരുന്നു സിംപ്സൺ എന്നത് അടിവരയിടുന്നതാണ് ഇത്തരം അംഗീകാരങ്ങൾ.
1968ൽ ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനായിട്ടാണ് സിംസൺ കളത്തറ അമേരിക്കയിലെത്തിയത്. ന്യൂയോർക്ക് കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന് പാചകകലയിൽ താത്പര്യം ജനിച്ചു. ഓഫീസ് സമയം കഴിഞ്ഞ് കുക്കിംഗ് സ്കൂളിൽ പരിശീലനം നേടുകയും പിന്നീട് അത് അദ്ദേഹത്തിന്റെ ജീവിത വഴിത്തിരിവായി മാറുകയും ചെയ്തു.
1972-ൽ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്കയിൽ പുതിയ ജീവിതം ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആദ്യ ജോലി ന്യൂയോർക്കിനടുത്തുള്ള ഹിൽട്ടൺ ഹോട്ടലിലായിരുന്നു. പിന്നീട് വൈറ്റ് പ്ലെയിൻസിലെ ബെംഗാൾ ടൈഗർ എന്ന ചെറിയ ഇന്ത്യൻ റെസ്റ്റോറന്റുമായി ബന്ധപ്പെട്ടു. ഇന്ത്യൻ ഭക്ഷണം തേടിയാണ് അവിടെ ചെന്നത്. ആ റെസ്റ്റോറന്റ് പിന്നീട് അദ്ദേഹം ഏറ്റെടുത്തു.
ഭാര്യ റോസമ്മ. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകൻ - മാത്യു സിംസൺ, ഭാര്യ ലിൻ സിംസൺ - കൊച്ചുമക്കൾ: ഈതൻ സിംസൺ, ജെറമി സിംസൺ, ഓസ്റ്റിൻ സിംസൺ.
രണ്ടാമത്തെ മകൻ ജോൺ സിംസൺ, ഭാര്യ അലക്സ് സിംസൺ കൊച്ചുമകൾ: മിറാബെൽ സിംസൺ. മകൾ - മേരി സിംസൺ, ഭർത്താവ്- ജേസൺ വ്യാൻഡ്. സഹോദരങ്ങൾ: സൈമൺ കളത്തറ, സ്റ്റാൻലി കളത്തറ, സിറെറ്റ പാറക്കടവിൽ.
പൊതുദര്‍ശനം: മാര്‍ച്ച് 20, വൈകുന്നേരം നാല് മുതല്‍ ഒമ്പത് വരെ മക്മഹൊന്‍, ലിയൊണ്‍ & ഹര്‍റ്റ്നെറ്റ് ഫ്യൂണറൽ ഹോം, 491 മാമാരോനെക്ക് അവന്യു, വൈറ്റ് പ്ലെയിൻസ് , ന്യു യൊര്‍ക്ക്-10605ൽ.
സംസ്കാര ശുശ്രൂഷ മാര്‍ച്ച് 21 രാവിലെ 9.30 സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് റോമന്‍ കാത്തലിക്ക് ചര്‍ച്ച്, 148 ഹാമിൽട്ടന് അവന്യു, വൈറ്റ് പ്ലെയിൻസ്, ന്യു യോര്‍ക്കിൽ.
സംസ്കാരം മൗണ്ട് കാൽവരി സെമിത്തേരി, 575 ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലെയിൻസിൽ.
NRI
ന്യൂയോര്‍ക്ക്: ഫ്ലോറല്‍ പാര്‍ക്ക് നിവാസിയും റിട്ട. രജിസ്റ്റേർഡ് നഴ്സുമായ രാധ കെ. മാത്യൂസ് ഫ്ലോറല്‍ പാര്‍ക്കില്‍ അന്തരിച്ചു. ദീര്‍ഘകാലം ന്യൂയോര്‍ക്ക് ആല്‍ബനി നിവാസിയായിരുന്നു പരേത.
സംസ്കാരം ശുശ്രുഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 10.30 വരെ ക്രിസ്ത്യന്‍ പ്രെയര്‍ സെന്റര്‍, സെന്റ് എലിസബത്ത് എപ്പിസ്കോപ്പല്‍ ചര്‍ച്ച്, 6 ഹാര്‍വാഡ് സ്ട്രീറ്റ്, ഫ്ലോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11001ൽ.
തുടര്‍ന്ന് ഓള് സെന്റ് സെമിത്തേരിയില്‍ (855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യൂയോര്‍ക്ക് 11024) സംസ്കാരവും നടക്കും.
NRI
ഹൂസ്റ്റൺ: തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ പരേതരായ പി.പി. മാമ്മൻ - സാറാമ്മ മാമ്മൻ ദമ്പതികളുടെ മകൻ ബ്രദർ റോയ് വി. മാമ്മൻ (68) ഹൂസ്റ്റണിൽ അന്തരിച്ചു.
തിരുവനന്തപുരം കുന്നുകുഴി ബ്രദറൺ അസംബ്ലി മുൻ അംഗമാണ്. ഭാര്യ: സിസ്റ്റർ ജോളി മാമ്മൻ (കുമ്പനാട് മാങ്കൂട്ടത്തിൽ ഹൗസ് ബ്രദർ പി.എം. മാത്യുവിന്റെ മകൾ).
മക്കൾ: ബെക്കി & നഥാൻ, ലിയ & ആബേൽ. സഹോദരങ്ങൾ: ജോർജി പറയിൽ & വത്സ ജോർജി പറയിൽ (ഹൂസ്റ്റൺ, യുഎസ്എ), സൂസൻ വർഗീസ് & വർഗീസ് ചാക്കോ (കുമാരപുരം, തിരുവനന്തപുരം), വത്സ ജേക്കബ് & എം.കെ. ജേക്കബ്സൺ (പാങ്ങപ്പാറ, തിരുവനന്തപുരം).
സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
NRI
കുവൈറ്റ് സിറ്റി: ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ് (57) കുവൈറ്റിൽ അന്തരിച്ചു. ജഹ്റാ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണം സംഭവിച്ചത്.
എഫ്പിഎസ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ജിജി തോമസ് (ജഹ്റ ഹോസ്പിറ്റൽ), മക്കൾ: കാവ്യ, കവിത, അമൽ. കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്.
സംസ്കാരം പിന്നീട് പത്തിയൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: കവിയൂർ പടിഞ്ഞാറ്റുംശേരി പുതുപ്പറന്പിൽ പി.ജെ. വറുഗീസ് (പൊടിച്ചായൻ-92) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ ഏലിയാമ്മ നിരേറ്റുപുറം കളത്തിൽ കുടുംബാംഗം. മക്കൾ: സാം, ലില്ലി, രാജൻ, കൊച്ചുമോൾ. മരുമക്കൾ: കുഞ്ഞുമോൾ, കുഞ്ഞ്, ജോളി, സാബു (എല്ലാവരും യുഎസ്എ).
NRI
ചങ്ങനാശേരി: തച്ചങ്കരി പരേതരായ കുട്ടപ്പൻ - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഡോ. ചെറിയാൻ തച്ചങ്കരി (76, റിട്ട. പ്രഫസർ ജോർജിയ യൂണിവേഴ്സിറ്റി, യുഎസ്എ) അന്തരിച്ചു.
ഭാര്യ: പൗളീൻ. പരേതൻ ഹാർവാർഡ് യൂണിവേഴ്സിറ്റി ഉൾപ്പടെ ലോകത്തിലെ നിരവധി യൂണിവേഴ്സിറ്റികളിൽ അധ്യാപകനായിരുന്നു.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദർശനവും സംസ്കാര ശുശ്രുഷയും ശനിയാഴ്ച നടക്കും. തൃശൂർ പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മകനാണ്.
പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനായ സ്കറിയ കെ.എസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനയറായിരുന്നു
പൊതുദർശനം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ.
സംസ്കാര ശുശ്രൂഷ ഡാളസ് ബൈബിൾ ചാപ്പലിന്റെ മുഖ്യകാർമികത്വത്തിൽ ശനിയാഴ്ച രാവിലെ 10:30 മുതൽ 11:45 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റ്ൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX).
തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: നവീൻ സ്കറിയ - 408 859 7614liv.
NRI
ഡിട്രോയിറ്റ്: കോട്ടയം കറുകച്ചാലിൽ പുതുപറമ്പിൽ പരേതനായ ജോയ്സ് ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് (91) ഡിട്രോയിറ്റിൽ അന്തരിച്ചു. മേരി ജേക്കബ് വീയപുരം പായ്പ്പാട് ഇടശേരി വിരുപ്പിൽ കുടുംബാംഗമാണ്.
മക്കൾ: ബിജു ജേക്കബ് (ഡോൺ ബെഞ്ചമിൻ), സുമൻ പനവേലിൽ (ഡോ. തോമസ് പനവേലിൽ, ഫ്ലോറിഡ). കൊച്ചുമക്കൾ: ജീന ജേക്കബ്, മായ ജേക്കബ്, ബ്രാന്‍ഡൻ പനവേലിൽ, കെൽവിൻ പനവേലിൽ, സ്റ്റീവൻ പനവേലിൽ.
പരേത കോട്ടയം സിഎസ്ഐ കത്തീഡ്രൽ ചർച്ച് അംഗമായിരുന്നു. അമേരിക്കയിൽ First Methodist Church, Warren അംഗമായിരുന്നു. പരേത 1980 മുതൽ അമേരിക്കയിൽ സ്ഥിര താമസക്കാരിയായിരുന്നു.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് നഴ്സിംഗ് ഗ്രാജുവേറ്റ് ആണ് . ഡെട്രോയിറ്റിൽ അനേക വർഷങ്ങൾ registered നഴ്സായി പ്രവർത്തിച്ചിട്ടുണ്ട്.
Wake, Funeral Service and Interment: Saturday, February 28, 2026.
Wake and Funeral Service: 10:00AM to 1:00PM
McCabe Funeral Home 851 North Canton Center Road Canton MI 734 981 4530
Interment: 2:00PM, White Chapel Memorial Cemetery, 621 West Lake Road, Troy, Michigan, 48098
248 362 7670.
NRI
അറ്റ്ലാന്റാ: കിടങ്ങൂർ പിള്ളവീട്ടിൽ പരേതനായ പി.പി. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (92) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച അമേരിക്കയിലെ അറ്റ്ലാന്റെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ.
പരേത അറുന്നൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗം. മക്കൾ: ഫിലിപ്പ്, ജോയി, ഷീല, ജോണിക്കുട്ടി, ടോമി, ജിപ്സൺ (എല്ലാവരും യുഎസ്എ).
മരുമക്കൾ: രമണി മൂന്നുപറയിൽ, ആൻസി മൂഴിച്ചാലിൽ, പരേതനായ ലൂക്കാച്ചൻ ചക്കാലപ്പടവിൽ, സാലോ കുപ്ലിക്കാട്ട്, ആൻസി എടാട്ടുകുന്നേൽ, വിബിത പാറേൽ.
NRI
ചങ്ങനാശേരി: പെരുന്ന പുളിമൂട്ടിൽ തങ്കച്ചൻ ജോൺ (74, പുളിമൂട്ടിൽ ഏജൻസീസ്) ജർമനിയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ജർമനിയിൽ.
ഭാര്യ ഫിലോമിന ഇത്തിത്താനം മണിയംകേരിക്കളം കുടുംബാംഗം. മക്കൾ: ടോം, റ്റിം, തോബിയാസ് (മൂവരും ജർമനി). മരുമക്കൾ: സുമി കല്ലുവെട്ടാംകുഴി, പട്രീഷ, സിബൽ (മൂവരും ജർമനി).
NRI
ലോസ് ആഞ്ചൽസ്: അമ്മിണി സൈമൺ (90) ലോസ് ആഞ്ചൽസിൽ അന്തരിച്ചു. പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ പരേതരായ ടി.ജി. ജോർജ് - കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ സൈമൺ വർഗീസ്. മക്കളും മരുമക്കളും: അനിത & കുർട്ടിസ് സ്ട്രിക്ലാൻഡ് (കാലിഫോർണിയ), മാർഷ & ജോസ് വർഗീസ് (കലിഫോർണിയ), മെലീസ & വിജി ചെറിയാൻ (ഡാളസ്), മെൽവിൻ (കലിഫോർണിയ).
കൊച്ചുമക്കൾ: ക്രിസ്റ്റ്യൻ, അമാനി, സമീർ, ആശ, ജൂലിയ, റേച്ചൽ, ബെഞ്ചമിൻ, എമിലി, ജോനാഥൻ.
ഫുല്ലർട്ടൺ ഗ്രേസ് ബൈബിൾ ചാപ്പലിലെ സജീവ അംഗവുമായിരുന്നു. സംസ്കാരം പിന്നീട്.
NRI
ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെഎസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനിയറുമായ കെ.വി. സ്കറിയ (77) ഡാളസിൽ അന്തരിച്ചു.
പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്കറിയ.
ഭാര്യ: ലൈല സ്കറിയ (കിളിരൂപറമ്പിൽ കുടുംബാംഗം). മക്കൾ: നവീൻ ജോർജ് സ്കറിയ, നിതിൻ മാത്യു സ്കറിയ. മരുമക്കൾ: ബ്ലെസി സ്കറിയ, റെബേക്ക സ്കറിയ.
കൊച്ചുമക്കൾ: ജോർജ്, സാറ, സെബാസ്റ്റ്യൻ, കാലേബ്, നവോമി, എസ്തേർ, എലിസബത്ത്, ജോഷ്വ (എല്ലാവരും അമേരിക്കയിൽ).
സഹോദരങ്ങൾ: ജെസി & സ്കറിയ തോമസ് (കുരിക്കാട്ടിൽ, നിലമ്പൂർ), ലില്ലി & രാജു (പതിപ്പറമ്പിൽ, പീച്ചി), മേരി & ജോയ് (വലയിൽ, കുന്നക്കുരുടി), ജോൺസൺ & സിസി (ബഹ്റിൻ)
പൊതുദർശനം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ.
സംസ്കാര ശുശ്രൂഷ "ഡാളസ് ബൈബിൾ ചാപ്പലിന്റെ' മുഖ്യകാർമികത്വത്തിൽ ശനിയാഴ്ച രാവിലെ 10.30 മുതൽ 11.45 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റ്ൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX). തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: നവീൻ സ്കറിയ - 408 859 7614
NRI
കൗണ്ടി വാട്ടർഫോർഡ്: അയർലൻഡിലെ ഡൺഗാർവനിൽ (കൗണ്ടി വാട്ടർഫോർഡ്) മലയാളിയായ കെ. കെ. ഇന്ദുചൂഡൻ (55) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ സ്വന്തം വസതിയിൽ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തും മുൻപ് മരണം സംഭവിക്കുകയുമായിരുന്നു.
അയർലൻഡിൽ എഎംഇ (Aircraft Maintenance Engineer ) ആയി ജോലി നോക്കിയിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം അയർലൻഡിൽ ആദ്യം എത്തിയത് കൗണ്ടി കിൽഡെയറിൽ ആയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവാനിൽ ആണ് താമസിക്കുന്നത്. ഭാര്യ ഗ്രേസ് ഇന്ദുചൂഡൻ (നഴ്സ്- ഡൺഗാർവൻ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ). മകൻ ആദിത്യ ഇന്ദുചൂഡൻ. ഏറ്റുമാനൂർ കുടപ്പനകുന്നേൽ കുടുംബംഗമാണ്.
ഡൺഗാർവനിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. (Address: James Kiely and Sons Funeral Directors, Wolfe Tone Road, Dungarvan, Co. Waterford).
ബുധനാഴ്ച വെെകുന്നേരം ആറിന് കോർക്കിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0894640033, 0876176040.
NRI
തിരുവല്ല: കാവുംഭാഗം തൈപ്പറമ്പില്‍ കുളക്കാട്ടില്‍ തോമസ് തോമസ് (78) അന്തരിച്ചു. ഖത്തര്‍ മിനിസ്ട്രി ഓഫ് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് മുൻ ജീവനക്കാരനാണ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവല്ല പാലിയേക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: പരേതയായ അമ്മാള്‍ തോമസ് നിരണം പനക്കമിറ്റം കുടുംബാംഗം.
മക്കള്‍: മറിയമ്മ തോമസ്, അനില്‍ തൈപ്പറമ്പില്‍ തോമസ്, ബിനില്‍ തൈപ്പറമ്പില്‍ തോമസ്. മരുമകന്: ദീപ് കൊല്ലംപറമ്പില്‍ ഏലിയാസ് കൊല്ലംപറമ്പില്‍.
NRI
ഡബ്ലിൻ: സെന്റ് ജെയിംസ് ആശുപത്രിയിൽ നഴ്സായിരുന്ന മലയാളി യുവതി നിമ്മി ജോയി (33) അന്തരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് വയനാട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളിൽ പൊതുദർശനവും മറ്റു തിരുക്കർമങ്ങളും നടക്കും.
തുടർന്ന് മീനങ്ങാടി കുമ്പളേരി സെമിത്തേരിയിലാണ് സംസ്കാരം. നിമ്മി വയനാട് കണിയാമ്പറ്റ സ്വദേശിയാണ്. സാമൂഹ്യ പ്രവർത്തകനായ ജോയിയുടെയും തങ്കമ്മയുടെയും മകളാണ്. ഭർത്താവ് പുനലൂർ വള്ളപ്പുരക്കൽ വിപിൻ കോശി (മെക്കാനിക്കൽ എൻജിനിയർ, അയർലൻഡ്). സഹോദരി: ജോയ്സി ജോയി.
സെക്കന്ദരാബാദ് യശോദ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നിമ്മി ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
അയർലൻഡിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അഞ്ചുവർഷത്തോളം കാത്തിരുന്നെങ്കിലും അനുയോജ്യരായ ദാതാവിനെ കണ്ടെത്താത്തതിനാൽ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.
ജീവൻദാൻ വഴി അയൽ സംസ്ഥാനത്തു നിന്നും ലഭ്യമായ ശ്വാസകോശങ്ങൾ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവന്നു ഇരട്ട ശ്വാസകോശ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
NRI
ഡബ്ലിൻ: മലയാളിയായ വർഗീസ് അട്ടാശേരിൽ(തങ്കച്ചൻ, 60) ഡൗൺപാട്രിക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അയർലൻഡിൽ.
വടക്കൻ അയർലൻഡിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശിയാണ്. ഏറെക്കാലം സൗദിയിൽ ജോലി നോക്കി വന്ന വർഗീസ് അവിടെ നിന്നുമാണ് വടക്കൻ അയർലൻഡിലെ ബെല്‍ഫാസ്റ്റിലേക്ക് കുടിയേറിയത്.
ഭാര്യ റീന. മക്കൾ: ആഷ്ലിൻ, ഐറിൻ, ഡയാന.
NRI
കോട്ടയം: യുകെയിൽ അന്തരിച്ച തലയോലപ്പറമ്പ് കരിപ്പാടം തടത്തിൽ നെൽസണിന്റെ ഭാര്യ നിഷയുടെ (42) സംസ്കാരം ശനിയാഴ്ച നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് പുതുവേലി വെള്ളാംതടത്തിലുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കാരം നടക്കും.
പരേത പുതുവേലി വെള്ളാംതടത്തിൽ മാത്യു - ലീലമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ലിയോണ, അലക്സിസ്, റിയാന്ന, ഈതൻ. സഹോദരൻ: അനീഷ്.
കൂടുതൽ വിവരങ്ങൾക്ക്: ജിമ്മി ജെയിംസ് - 9745162742.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ വൈസ് പ്രസിഡന്റും ബോർഡ് ഓഫ് ട്രസ്റ്റിസ് അംഗവുമായിരുന്ന പരേതനായ രാജൻ മേപ്പുറത്തിന്റെ ഭാര്യ ഡാളസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ (ലില്ലിക്കുട്ടി 78) പൊതുദർശനം ഇന്ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ ഡാളസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30 മുതൽ ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സണ്ണിവെയിലുള്ള പ്ലസന്റ് റിഡ്ജ് സെമിത്തേരിയിൽ (4600 N Belt Line Rd, Sunnyvale, Tx 75182).
മേരി മേപ്പുറം ഫിലിപ്പിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി.
NRI
തിരുവനന്തപുരം: കൽട്രോൺ റിട്ട. ജനറൽ മാനേജർ നാരങ്ങാനം കണ്ടംകുളത്ത് കെ.എ. ബെഞ്ചമിൻ (പാപ്പച്ചൻ, 73) കാര്യവട്ടത്തെ വസതിയിൽ അന്തരിച്ചു.
സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് (ഫാർമേഴ്സ് ബ്രാഞ്ച്) വൈദീകൻ റവ. റോയ് തോമസിന്റെ പിതൃസഹോദരനും ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകാംഗം സൂസൻ വർഗീസിന്റെ സഹോദരനുമാണ് പരേതൻ
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് കാര്യവട്ടത്തെ വസതിയിൽ പൊതുദർശനത്തിന് കൊണ്ടുവരും. രാവിലെ 10ന് വസതിയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ശ്രീകാര്യം ബഥേൽ മാർത്തോമ്മാ പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: അന്നമ്മ ബെഞ്ചമിൻ. മക്കൾ: ഡോ. അഞ്ജു, എബി. മരുമകൻ: ഡോ. നിജോ.
കൂടുതൽ വിവരങ്ങൾക്ക്: റവ റോയ് തോമസ് - 253 653 0689.
NRI
ഒലവക്കോട്/അബുദാബി: പുതുപ്പരിയാരം വാഴേമ്പുറം എഎം യുപി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പുതുപ്പരിയാരം മുളയ്ക്കൽ മാത്യു മാഷ് (78) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ (ധോണി) നടക്കും.
ഭാര്യ: ഏലിക്കുട്ടി (റിട്ട. ടീച്ചർ, വാഴേമ്പുറം സ്കൂൾ). മക്കൾ: ഷിൻസി (ദക്ഷിണാഫ്രിക്ക), ഷിൽബി (അബുദാബി), സ്മിത (പുതുപ്പരിയാരം).
മരുമക്കൾ: സജി വിലങ്ങപാറ (ദക്ഷിണാഫ്രിക്ക), സണ്ണി കണിചേരിൽ (അബുദാബി), അജി കാരുവേലിൽ (റെയിൽവേ പാലക്കാട്, കുറുപ്പുംതറ, കോട്ടയം).
NRI
കലിഫോർണിയ: അയ്രൂക്കുഴിയിൽ കുടുംബാംഗമായ ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കലിഫോർണിയയിലെ ലോസ് ആഞ്ചൽസ് മാർത്തോമ്മാ പള്ളി സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.
സഭയിലും നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലും സജീവമായിരുന്ന അദ്ദേഹം ഭദ്രാസന അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെയും ഭദ്രാസനത്തിന്റെയും പ്രവർത്തനങ്ങളിൽ സന്നദ്ധസേവകനായി അദ്ദേഹം വലിയ സംഭാവനകൾ നൽകി.
ഭാര്യ: ആലീസ് മാത്യു. മക്കൾ: ജസ്റ്റിൻ മാത്യു, ജാസ്മിൻ എബ്രഹാം. മരുമക്കൾ: ക്രിസ്റ്റീന മാത്യു, സാബു എബ്രഹാം.
പൊതുദർശനം തിങ്കളാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724ൽ. തുടർന്ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ മാത്യു: 909 720 3248.
NRI
ബെര്‍ലിന്‍: ബോണിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്ന റാന്നി വൃന്ദാവനം സ്വദേശി പരേതനായ വടക്കേപറമ്പില്‍ തോമസ് വറുഗീസിന്റെ (മോഹന്‍) ഭാര്യ മറിയക്കുട്ടി തോമസ് വടക്കേപറമ്പില്‍ (78) ബോണില്‍ അന്തരിച്ചു.
സംസ്കാരം പത്തനംതിട്ട റാന്നി കൊറ്റനാട് ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയ സെമിത്തേരിയില്‍. ബോണ്‍, ബാഡ്ഗോഡസ്ബര്ഗ് ഇവാജലിക്കല്‍ ആശുപത്രിയില്‍ നഴ്സായിരുന്ന മറിയക്കുട്ടി ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു.
മക്കള്‍: അനു, ആഷ. മരുമകന് റിനു കടവില്‍. കൊച്ചുമക്കള്‍ : റോയിസ്, ഏതന്.
NRI
ഡബ്ലിൻ: വടക്കൻ അയർലൻഡിലെ ന്യൂറിയിൽ മലയാളി നഴ്സ് കൃഷ്ണകുമാർ (38) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
ന്യൂറി ഡെയ്സി ഹിൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു. നഴ്സായ വർഷയാണ് ഭാര്യ. മകൻ റാം കൃഷ്ണകുമാർ.
NRI
കാള്‍സ്റൂഹെ: ചങ്ങനാശേരി പുളിമൂട്ടില്‍ പരേതരായ ചാക്കോ - എലിസബെത്ത് ദമ്പതികളുടെ മകന് തങ്കച്ചന് പുളിമൂട്ടില്‍ (ജോണ്‍, 74) ജര്‍മനിയിലെ കാള്‍സ്റൂഹെയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ജര്‍മനിയില്‍.
ഭാര്യ ഫിലോമിന ഇത്തിത്താനം മണിയംകേരിക്കളം കുടുംബാംഗം. മക്കള്‍: ടോം, ടിം, ടോബിയാസ്. മരുമക്കള്‍; സുമിത, പട്രീഷ്യ, സിബല്‍.
പരേതന്റെ ആത്മശാന്തിയ്ക്കായുള്ള വി.കുര്‍ബാന 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് Hauptfriedhof Karlsruhe(Haid und Neue Strasse, 76131 Karlsruhe) കപ്പേളയില്‍ നടക്കും.
സ്റ്റുട്ട്ഗാര്‍ട്ടിലെ രജിസ്റ്റേര്‍ഡ് സംഘടനയായ മലയാളി ഡോയിഷെ ട്രെഫന്‍ ബാഡന്വ്യുര്ട്ടംബര്ഗിന്റെ സെക്രട്ടറിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന തങ്കച്ചന്, സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു.
53 വര്‍ഷങ്ങള്‍ക്കു മുമ്പാണ് തങ്കച്ചന് ജര്‍മനിയിലേക്ക് കുടിയേറിയത്. ചങ്ങനാശേരിയിലെ പ്രശസ്ത ബിസിനസ് സ്ഥാപനമായ പുളിമൂട്ടില്‍ ഫര്‍ണിച്ചറിന്റെ ഉടമയാണ്.
തങ്കച്ചന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തിയും നേരുന്നതായി മലയാളി ഡോയിഷെ ട്രെഫന്‍ ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് അറിയിച്ചു.
NRI
ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് (ജോർജ് - 101) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 12.30ന് കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ.
അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്. ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ. മക്കൾ: തോമസ് പി. തോമസ് (തമ്പി, ഹൂസ്റ്റൺ), മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്), ലീലാമ്മ (ഡാളസ്), മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ).
മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ), സിസിലി (കണ്ടൻപേരൂർ), തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്), ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്), പരേതനായ സാബു.
കൂടുതൽ വിവരങ്ങൾക്ക്: തമ്പി (ഹൂസ്റ്റൺ) - 281 253 1014 (വാട്സ്ആപ്).
NRI
ന്യൂജഴ്സി: ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജഴ്സിയിലെ എമേഴ്സണിൽ അന്തരിച്ചു. പാലാ മെരിലാൻഡ് സ്വദേശിയാണ്.
ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യൂജഴ്സി), ഡോൺ (ഓസ്ട്രേലിയ). മരുമക്കൾ: ബിന്ദു, റീനി, സിമി.
പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ ഏഴ് വരെ റോക്ക്ലാൻഡ് വെസ്ലി ഹിൽസ് ഹോളി ഫാമിലി സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952).
സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10ന് ഹോളി ഫാമിലി സീറോമലബാർ കത്തോലിക്കാ പള്ളിയിൽ.
തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952).
NRI
ഡാളസ്: ജനുവരി 23ന് ഡാളസിൽ അന്തരിച്ച തടിയൂർ ചെക്കാട്ട് ജോൺസൺ തോമസിന്റെ (ചേക്കാട്ട് സാംകുട്ടി) പൊതുദർശനവും സംസ്കാരവും ശനിയാഴ്ച ഡാളസിൽ നടക്കും. 1980-90 കളിൽ കായിക രംഗത്ത് ശ്രദ്ധയനായിരുന്ന പരേതൻ തടിയൂർ റെഡേഴ്സ് ക്ലബ് ഫുട്ബോൾ ടീം മാനേജരായി ദീർഘവർഷങ്ങൾ പ്രവർത്തിച്ചു.
23 വർഷങ്ങൾക്കു അമേരിക്കയിലെത്തിയ ഡാളസ് വിക്ടറി എജിയിലെയും ഐപിസി ടാബെർനാക്കിലെയും സജീവ അംഗമായിരുന്നു. കൊട്ടാരക്കര കാര്യാട്ട് റോസമ്മയാണ് പരേതന്റെ ഭാര്യ.
മക്കൾ: ഷാംലി (ബംഗളൂരു), ഷെറിൻ (ഡാളസ്), ഷൈനി (ഡാളസ്). മരുമക്കൾ: പാസ്റ്റർ ബിനു (ബംഗളൂരു എജി ചർച്ച്), ലെസ്ലി (ഡാളസ്), ജേക്കബ് (ഡാളസ്). സഹോദരങ്ങൾ: മേഴ്സി - സ്റ്റീഫൻ (ഹൂസ്റ്റൺ), ജോയ്സ് - ജോൺസൺ (ഹൂസ്റ്റൺ).
ശനിയാഴ്ച രാവിലെ 8.30 നു ഡാളസ് ഐപിസി ടാബർനാക്കിൾ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും (IPC Tabernacle, 9121, Ferguson Rd, Dallas, TX 75228).
ശുശ്രൂഷകളെ തുടർന്ന് ലെയ്ക്ക് വ്യൂ സെമിത്തേരിയിൽ (Lake view Cemetery, 2343 Gage Road & Hwy 78, Lavon, TX 75166) മൃതദേഹം സംസ്കരിക്കും.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് https://www.youtube.com/watch?v=ZL5xRwVIZzM.
കൂടുതൽ വിവരങ്ങൾക്ക്: ഷെറിൻ ജോൺസൺ - 972 786 4941.
NRI
ലോം: ഫാ. ഫ്രാന്‍സിസ് കൊച്ചുപറമ്പില്‍ എസ്വിഡി (72) ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ടോഗോയില്‍ നടക്കും.
പരേതരായ കെ.പി. പൈലി - മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാഫേല്‍ (കാസർഗോഡ് എടത്തോട്), പരേതരായ ത്രേസ്യാമ്മ, പോള്‍ (കൊച്ചേട്ടന്).
NRI
കോട്ടയം: മുന്‍ ജര്‍മന്‍ മലയാളിയും 1986ലെ ബെര്‍ലിന്‍ ലോകമലയാള സമ്മേളനത്തിന്റെ സംഘാടകനിലൊരാളുമായ മണ്ണംപ്ലാക്കല്‍ സെബാസ്റ്റ്യന്‍ മാത്യു (ദേവസ്യാച്ചന് - 76) കാഞ്ഞിരപ്പള്ളിയില്‍ അന്തരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ: മേരിക്കുട്ടി സെബാസ്റ്റ്യന്‍ കുളത്തൂര്‍ അത്യാലില്‍ കുടുംബാംഗം. മക്കള്‍: ദീപക് (ജര്‍മനി), വികാസ് (ജര്‍മനി), മരുമക്കള്‍: സില്‍വി പൊങ്കത്തില് (പാലാ, ജര്‍മനി), സോണിയ പുത്തന്‍കളം (ചങ്ങനാശേരി, ജര്‍മനി).
ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിന്റെയും കേരളാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ഷാജന് മാത്യുവിന്റെയും സഹോദരനാണ് പരേതന്. പ്രഫ. എം.എം. ഡൊമിനിക്ക്, സാലമ്മ ജോര്‍ജ് തേനംമാക്കല്‍, ജോസുകുട്ടി മാത്യു, ഗീതമ്മ മാത്യു കൊച്ചുപറമ്പില്‍ എന്നിവരാണ് മറ്റുസഹേദരങ്ങള്.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണാപ്ളാക്കല് പിതൃസഹോദര പുത്രനും ഫാ.ലിയോപോള്‍ഡ് സിഎംഐ മാതൃസഹോദരനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജന്റെ ഭര്‍തൃസഹോദരനുമാണ്.
സെബാസ്റ്റ്യന്‍ ദീര്‍ഘകാലം ബെര്‍ലിനില്‍ താമസിച്ചതിനുശേഷം സ്വദേശത്തേയ്ക്ക് മടങ്ങി വിശ്രമജീവിതത്തിലായിരുന്നു.
NRI
മണര്‍കാട്: ഐപിസി കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റും ഐപിസി പാമ്പാടി സെന്റര്‍ സ്ഥാപകനുമായ പരേതരായ പാസ്റ്റര്‍ പി.കെ. ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മകള്‍ അന്നമ്മ ജെ. ശാമുവേല്‍ (കുഞ്ഞുമോള്‍- 78) യുഎസ്എയിലെ സിയാറ്റില്‍ അന്തരിച്ചു.
സംസ്കാരം ഏഴിനു രാവിലെ 11ന് സിയാറ്റില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ ജെഫ്രീസ് കെ. ശാമുവേല്‍. മക്കള്‍: ഡോ. ലത, ലിന. മരുമക്കള്‍: ദാനിയേല്‍ ബ്രൂബേക്കര്, ഡേവിഡ് ഹില്‍.
NRI
ഡാളസ്: തിരുവല്ല തടിയൂർ മണലൂർ കുടുംബാംഗം എബ്രഹാം ജോൺ മണലൂർ (മോനിച്ചൻ - 85) ഡാളസിൽ അന്തരിച്ചു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യക്കാല സഭാ കൗൺസിൽ അംഗവും ഡാളസിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് ബ്രോക്കറേജ് തുടങ്ങിയ ബിസിനസ് രംഗത്തെ അതികായകനും ആയിരുന്നു.
കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ ആണ് ഭാര്യ. മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐടി പ്രഫഷണൽ).
മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് ( വികാർ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാളസ്), ഡോ.ജിജി മണലൂർ (ഒപ്റ്റോമെട്രിസ്റ്റ്).
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഡാളസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ (3760,14th St, Plano, Tx 75074).
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).